11:20ഗ്യാനേഷ് കുമാറിനെതിരെ കുറ്റവിചാരണ; ഇന്ത്യാ സഖ്യ പ്രമേയം പാസാക്കി | gyanesh Kumar
1.7K views · 52m ago · 11:20
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ജനകീയ കുറ്റവിചാരണ സംഘടിപ്പിച്ചു. പാർലമെൻ്റിൽ പ്രതിപക്ഷം രണ്ടുതവണ നൽകിയ ഇംപീച്ച്മെന്റ് നോട്ടീസുകൾ തള്ളിയ സാഹചര്യത്തിലാണ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പ്രതീകാത്മക വിചാരണ നടത്തിയത്. 13 കോടി വോട്ടർമാരുടെ അവകാശം ഇല്ലാതാക്കിയെന്നതുൾപ്പെടെ ആറ് കുറ്റങ്ങൾ ചുമത്തിക്കൊണ്ടുള്ള പ്രമേയം മല്ലികാർജുൻ ഖാർഗെ അവതരിപ്പിച്ചു.


